മാർക്ക് ദാന വിവാദം: ഗവർണറുടെ ഹിയറിങ് ഫെബ്രുവരി ഒന്നിന്

കെടിയു മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട ഹിയറിങിന് ആദ്യ ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ ഗവർണർ വിളിപ്പിക്കില്ല.

Update: 2020-01-11 07:15 GMT

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹിയറിങ് ഫെബ്രുവരി ഒന്നിന്. എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിലെ ഹിയറിങ് ഫെബ്രുവരി 15നാകും. കെടിയു മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട ഹിയറിങിന് ആദ്യ ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ ഗവർണർ വിളിപ്പിക്കില്ല.

കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ, പരാതിക്കാർ, മാർക്ക് അധികമായി ലഭിച്ച വിദ്യാർത്ഥികൾ എന്നിവരോടാണ് ആദ്യഘട്ടത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഹിയറിങിൽ ഇവരെല്ലാവരും ഹാജരാകണം. ഫെബ്രുവരി 15 ന് നടക്കുന്ന ഹിയറിങിൽ എംജി സർവകലാശാല വിസിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിസി ക്കൊപ്പം അനധികൃതമായി മോഡറേഷൻ വഴി ജയിച്ച ബിടെക് വിദ്യാർഥികളെയും വിളിപ്പിക്കും.

Tags:    

Similar News