വന്‍ ഹാന്‍സ് ശേഖരം പിടികൂടി

Update: 2019-05-30 15:46 GMT

പെരിന്തല്‍മണ്ണ: ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡിന്റെ പരിശോധനയില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. മാര്‍ക്കറ്റില്‍ 10 ലക്ഷത്തോളം വില വരുന്ന ഹാന്‍സ് ശേഖരമാണ് പിടികൂടിയതെന്നും രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തതെന്നും പോലിസ് പറഞ്ഞു.

വെട്ടത്തൂര്‍ ഹൈസ്‌കൂളിന് പിന്‍വശമുള്ള കുടിക്കോടന്‍ അബ്ദുല്‍ റഷീദ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. ഹാന്‍സ് വില്പന നടത്തിയതിന് ഇയാളെ 2 ആഴ്ച മുന്‍പ് പിടികൂടിയിരുന്നു. ഹാന്‍സ് പിടികൂടിയതറിഞ്ഞ് ഇയാള്‍ ഒളിവിലാണെന്നും ഇയാളെ എത്രയും പെട്ടന്ന് പിടികൂടുമെന്നും പോലിസ് അറിയിച്ചു. ജില്ലയിലെ മൊത്ത വിതരണക്കാരനാണ് പ്രതിയെന്നും പോലിസ് അറിയിച്ചു.

വീട്ടില്‍ നിന്നാണ് ഹാന്‍സ് കണ്ടെടുത്തത് എന്നതിനാല്‍ അബ്ദുല്‍ റഷീദിന്റെ ഭാര്യയും കേസില്‍ പ്രതിയായേക്കും 

Tags:    

Similar News