കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്ത്; നാലിടത്തും പിന്നില്‍പ്പോയി ബിജെപി, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്
കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്താണ്. 5315വോട്ടാണ് കെ സുരേന്ദ്രന് ഇതുവരെ നേടിയിരിക്കുന്നത്.
തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ അഞ്ച് മണ്ഡലങ്ങളിലും എന്‍ഡിഎ പിന്നില്‍. കോന്നിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് മൂന്നാംസ്ഥാനത്താണ്. 5315വോട്ടാണ് കെ സുരേന്ദ്രന് ഇതുവരെ നേടിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ കെ യു ജനീഷ് കുമാര്‍ 6617വോട്ടിന് ഒന്നാംസ്ഥാനത്ത് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മനോജ് കുമാര്‍6274വോട്ട് നേടി രണ്ടാം സ്ഥാനത്താണ്.
ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമാണ വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയുടെ എസ് സുരേഷ് കുമാര്‍ മൂന്നാം സ്ഥാനത്താണ്. 2229വോട്ടാണ് സുരേഷ് കുമാര്‍ നേടിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് 4663വോട്ടിന് ഒന്നാമത് ലീഡ് ചെയ്യുന്നു. മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ രണ്ടാം സ്ഥാനത്താണ്. 6142വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയിരിക്കുന്നത്.