കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിച്ച് രണ്ട് മരണം

ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്.

Update: 2019-10-18 12:59 GMT

ആലപ്പുഴ: പുറക്കാട് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിച്ച് രണ്ടുമരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. വിനോദസഞ്ചാരത്തിനെത്തിയ ഇതരസംസ്ഥാനക്കാരായ സ്ത്രീകളാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ബസ്സിടിക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    

Similar News