ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് കോടികളുടെ ഉപകരണങ്ങള്‍ കടത്തി കൊണ്ടുപോയ സംഭവം: പ്രധാന പ്രതിയും സൂത്രധാരനും കൂട്ടാളിയും അറസ്റ്റില്‍

ഒന്നാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സനീഷ് അയ്യപ്പന്‍ (46), രണ്ടാം പ്രതി കൊടക്കാട് കരയില്‍ കാവുകളത്തില്‍ അമ്പലത്തിന് സമീപം രാജേഷ് വാസു (38) മൂന്നാം പ്രതി കോട്ടയം വൈക്കം ഉദയനാപുരം സ്വദേശി അര്‍ജുന്‍ മോഹന്‍ (25)എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്

Update: 2022-06-28 16:34 GMT

കൊച്ചി: ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ കടത്തി കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയും സൂത്രധാരനും കൂട്ടാളിയും അറസ്റ്റില്‍. ഒന്നാം പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സനീഷ് അയ്യപ്പന്‍ (46), രണ്ടാം പ്രതി കൊടക്കാട് കരയില്‍ കാവുകളത്തില്‍ അമ്പലത്തിന് സമീപം രാജേഷ് വാസു (38) മൂന്നാം പ്രതി കോട്ടയം വൈക്കം ഉദയനാപുരം സ്വദേശി അര്‍ജുന്‍ മോഹന്‍ (25)എന്നിവരെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.

അന്വേഷണസംഘം പ്രതികള്‍ക്കായി ചെന്നൈ , ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.ആലുവയില്‍ ഒരു ഫ് ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞ ഒരു പ്രതി ഒരാഴ്ച മുമ്പ് പോലിസ് എത്തുന്നതിന് തൊട്ടുമുന്‍പ് ബംഗളുരുവിലേക്ക് രക്ഷപെടുകയായിരുന്നു.അന്വേഷണസംഘത്തില്‍ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ എം കെ സജീവ്, എസ് ഐ മാരായ കെ കെ രാജേഷ്, പീറ്റര്‍ പോള്‍, രാകേഷ് എഎസ്‌ഐമാരായ പി എസ് ജോണി, പി സി ജയകുമാര്‍, സീനിയര്‍ സിപിഒ ബിബില്‍ മോഹന്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News