ആലുവയില്‍ പിങ്ക് പോലിസിന് ആക്രമിച്ച് രക്ഷപെടാന്‍ ശ്രമം;പശ്ചിമ ബംഗാള്‍ സ്വദേശിനി പിടിയില്‍
പശ്ചിമ ബംഗാള്‍ സ്വദേശി സീമ (40) പോലിസ് പിടിയിലായത്.നിരോധിത പുകയില ഉല്‍പനങ്ങള്‍ വില്‍ക്കുകയായിരുന്ന ഇവരെ താലൂക്ക് ആശുപത്രിയുടെ മുമ്പില്‍ വച്ചാണ് പിങ്ക് പോലീസ് പിടികൂടിയത്. തുടര്‍ന്ന് പോലിസിനെ മര്‍ദ്ദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു
കൊച്ചി: ആലുവയില്‍ പിങ്ക് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പശ്ചിമ ബംഗാള്‍ സ്വദേശി സീമ (40) പോലീസ് പിടിയില്‍. നിരോധിത പുകയില ഉല്‍പനങ്ങള്‍ വില്‍ക്കുകയായിരുന്ന ഇവരെ താലൂക്ക് ആശുപത്രിയുടെ മുമ്പില്‍ വച്ചാണ് പിങ്ക് പോലീസ് പിടികൂടിയത്. തുടര്‍ന്ന് പോലിസിനെ മര്‍ദ്ദിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ അടങ്ങിയ ബാഗും ഇവരുടെ കൈവശമുണ്ടായിരുന്നു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് സീമ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.