തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ എന്ന യാളെയാണ് പിടികൂടിയത്.നിലവില്‍ നാട്ടിലില്ലാത്ത സഞ്ജുവെന്നയാളുടെ പേരിലാണ് ഇയാള്‍ വോട്ടു ചെയ്യാനെത്തിയത്
കൊച്ചി: തൃക്കാക്കര ഉപതിരിഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ എന്ന യാളെയാണ് പിടികൂടിയത്.പൊന്നുരുന്നിയിലെ ബൂത്തിലാണ് സംഭവം. നിലവില്‍ നാട്ടിലില്ലാത്ത സഞ്ജുവെന്നയാളുടെ പേരിലാണ് ഇയാള്‍ വോട്ടു ചെയ്യാനെത്തിയത്.പോളിംഗ് ഏജന്റുമാര്‍ സംശയം ഉന്നയിച്ചതോടെയാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാനെത്തിയതാണെന്ന് വ്യക്തമായത്.തുടര്‍ന്ന് ഇയാളെ പോലിസിന് കൈമാറുകയായിരുന്നു.