ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: കൊള്ള പലിശക്കാരന്‍ അറസ്റ്റില്‍
കോട്ടയം കരുമല്ലൂരില്‍ പിരേലക്കമറ്റത്തില്‍ ജോമോന്‍(49)നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാകുളം അസി.കമ്മീഷണര്‍ വൈ നിസാമുദ്ദീനും ടൗണ്‍ സൗത്ത് പോലിസ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കൊച്ചി: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കൊള്ളപലിശക്കാരന്‍ അറസ്റ്റില്‍. കോട്ടയം കരുമല്ലൂരില്‍ പിരേലക്കമറ്റത്തില്‍ ജോമോന്‍(49)നെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാകുളം അസി.കമ്മീഷണര്‍ വൈ നിസാമുദ്ദീനും ടൗണ്‍ സൗത്ത് പോലിസ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും വായ്പ്പയെടുത്ത് തിരിച്ചടക്കാന്‍ കഴിയാതെ കടവന്ത്ര സ്വദേശിയായ നാരായണ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
പൂക്കളുടെ വ്യാപാരം നടത്തിയിരുന്ന നാരായണ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജോമോനില്‍ നിന്നും 20 ലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു. 3,50,000 രൂപ പലിശയിനത്തില്‍ അഡ്വാന്‍സായി പിടിച്ചതിനു ശേഷം ബാക്കി 16,50,000 രൂപ നാരായണയ്ക്ക് നല്‍കുകയും ചെയ്തു. അഞ്ചു മാസം കൊണ്ട് 20 ലക്ഷം രൂപ അടച്ചു തീര്‍ക്കണമെന്ന വ്യവസ്ഥ വച്ചു നാരായണയില്‍ നിന്നും ഈടായി ഒപ്പിട്ട ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറുകളും വാങ്ങുകയും ചെയ്തു. പിന്നീട് പണം തിരികെ നല്‍കാന്‍ കാലതാമസം വന്നപ്പോള്‍ ജോമോന്‍ ഭീഷണിപ്പെടുത്തുകയും വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്ന നാരായണ ജോമോന്റെ സമ്മര്‍ദ്ദനം താങ്ങാനാവാതെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ജോമോന്റെ വീട്ടില്‍ നിന്നും നാരായണ ഒപ്പിട്ടു നല്‍കിയ ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറുകളും ചെക്കുകളും, കോട്ടയത്തും ഏറ്റുമാനൂരുമുള്ള പ്രതിയുടെ ഓഫീസുകളില്‍ നിന്നും നിരവധി രേഖകളും അന്വേഷണസംഘം പിടിച്ചെടുക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ അജേഷ്, കലേശന്‍, ബിനു, എസ്‌സിപിഒ ലാലന്‍ വിജയന്‍, സിപിഒ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
