ഇന്റേണ്‍ഷിപ്പിനായി വ്യാജ വെബ്‌സൈറ്റ്; മുന്നറിയിപ്പുമായി പോലിസ്

Update: 2021-04-16 12:15 GMT

തിരുവനന്തപുരം: കേരളാ പോലിസ് അക്കാദമി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ അപേക്ഷാഫോറം ഓണ്‍ലൈനില്‍ ലഭ്യമാക്കിയശേഷം അപേക്ഷാഫീസ് ഈടാക്കി പണം തട്ടുന്ന വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരേ പോലിസിന്റെ മുന്നറിയിപ്പ്.

കേരളാ പോലിസ് അക്കാദമിയിലും മറ്റ് അനുബന്ധസ്ഥാപനങ്ങളിലും നല്‍കുന്ന ഇന്റേണ്‍ഷിപ്പ് തീര്‍ത്തും സൗജന്യമാണ്. ഇത്തരം വ്യാജ വെബ്‌സൈറ്റുകളില്‍ പോയി തട്ടിപ്പിന് ഇരയാവരുതെന്ന് കേരളാ പോലിസ് അക്കാദമി അധികൃതര്‍ അഭ്യര്‍ഥിച്ചു.

Similar News