മാള: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോണത്തുകുന്ന് വട്ടേക്കാട്ടുകര കളത്തിപറമ്പില്‍ ബാലസുബ്രഹ്മണ്യന്‍ (74) ആണ് മരിച്ചത്. ഇദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് തൃശ്ശൂര്‍ ജുബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് കൊവിഡ് ബാധയെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിച്ചു. ഭാര്യ: ശാന്ത (ഗവ. ആയൂര്‍വേദ ആശുപത്രി പുത്തന്‍ചിറ). മക്കള്‍: സിന്ധുമോള്‍, രാമചന്ദ്രന്‍, മോഹന്‍. മരുമക്കള്‍: സുരേഷ്, രസിത, സജിന.