കടയ്ക്കല്‍: ചിതറ കാഞ്ഞിരത്തുംമൂട്ടില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവറായസുനില്‍ (48), ചിതറ സ്വദേശിയായ അരുണ്‍ (32) എന്നിവരാണ് മരിച്ചത്.
ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.