കൊച്ചി എളംകുളത്ത് വീണ്ടും അപകടം; നിയന്ത്രണംവിട്ട ബൈക്ക് സ്ലാബിലിടിച്ച് യുവാവ് മരിച്ചു
കൊച്ചി: വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം ഭാഗത്തെ വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ബൈക്ക് സ്ലാബിലിടിച്ച് തൊടുപുഴ സ്വദേശി സനല്‍ സത്യനാണ്(21) മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിനിടെ 9 പേരാണ് ഇവിടെ അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. റോഡിനോട് ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനമിടിച്ചാണ് അപകടമുണ്ടായത്. സനല്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നിട്ടുണ്ട്.
സനലിനെ കൂടാതെ വാഹനത്തില്‍ മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായി പോലിസ് പറയുന്നു. പതിവായി അപകടം നടക്കുന്ന സ്ഥലമാണ് എളംകുളത്തെ ഈ വളവ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പപും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.