പരപ്പനങ്ങാടിയിലെ കൊവിഡ് നിയന്ത്രണത്തിനെതിരേ മുനിസിപ്പാലിറ്റി അധികൃതര്‍

Update: 2020-10-27 13:26 GMT

പരപ്പനങ്ങാടി: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിലെ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച നടപടിക്കെതിരേ മുനിസിപ്പാലിറ്റി അധികൃതര്‍ രംഗത്ത്. കലക്ടറെടുത്ത നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് പരപ്പനങ്ങാടി മുനിസിപ്പല്‍ അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗശമനം വന്നിട്ട് ആഴ്ചകളായി. പക്ഷെ, ആദ്യറിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 26 ലധികം വാഡുകളെ കണ്ടെയ്ന്‍മെന്റ് സോണാക്കി കര്‍ശനനിയന്ത്രണം വരുത്തിയിരിക്കുന്നത്. ഇതില്‍ കൊവിഡ് രോഗമില്ലാത്ത വാഡുകള്‍ അടക്കം ഉള്‍പ്പെട്ടതായി ആരോപിക്കുന്നു. ഇതൊഴിവാക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പാലിറ്റി അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.