കൊവിഡ് വ്യാപനത്തിനെതിരെ എംപിമാരും എംഎൽഎമാരും ഒന്നിച്ച് നീങ്ങണം: മുഖ്യമന്ത്രി

ഒത്തൊരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിൽ ഇനിയും നല്ല ഫലമുണ്ടാക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2020-05-26 09:15 GMT

തിരുവനന്തപുരം: വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കൂടുതൽ ആളുകൾ എത്തുന്നതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെ നേരിടാൻ കടുത്ത ജാഗ്രത ആവശ്യമാണ്. എംപിമാരും എംഎൽഎമാരുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

കൊവിഡ് വ്യാപനത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ എംപിമാരും എംഎൽഎമാരും ഒന്നിച്ച് നീങ്ങണം. ഒത്തൊരുമിച്ച് നീങ്ങിയാൽ സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിൽ ഇനിയും നല്ല ഫലമുണ്ടാക്കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

 അതേസമയം, രോഗത്തെക്കുറിച്ച് പഠിക്കാൻ റിസർച്ച് കമ്മീഷനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി വി മുരളീധരനും ചർച്ചയിൽ പങ്കെടുത്തിരുന്നു. കേന്ദ്രവുമായുള്ള ആശയവിനിമയത്തിന് മുരളീധരന്റെ സാന്നിധ്യം സഹായകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Similar News