തിരുവനന്തപുരം പാറശാലയില്‍ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു
മറ്റ് മൂന്നുപേര്‍ക്കും സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റിട്ടുണ്ട്.
തിരുവനന്തപുരം: പാറശാലയില്‍ 55 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. പാറശാല ഇലങ്കം സ്വദേശി മണിയാണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മറ്റ് മൂന്നുപേര്‍ക്കും സംഘര്‍ഷത്തിനിടയില്‍ കുത്തേറ്റിട്ടുണ്ട്.
മരിച്ച മണിയുടെ സഹോദരന്‍ ബിനുവിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സനുവിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.