എം ഐ തങ്ങളുടെ നിര്യാണത്തില്‍ എസ് ഡിപിഐ അനുശോചിച്ചു

SDPI condoles M I Thangal's death

Update: 2019-07-27 06:10 GMT

കോഴിക്കോട്: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം ഐ തങ്ങളുടെ നിര്യാണത്തില്‍ എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങള്‍ കേരള ജനതയ്ക്ക് സമ്മാനിച്ച അദ്ദേഹം രാഷ്ട്രീയക്കാരിലെ അപൂര്‍വം ചില എഴുത്തുകാരില്‍ പ്രമുഖനായിരുന്നെന്നും മജീദ് ഫൈസി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.




Tags:    

Similar News