ശക്തമായ കാറ്റിന് സാധ്യത: മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. ജൂണ്‍ 28 മുതല്‍ ജൂലൈ 2വരെയുള്ള ദിവസങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം.

Update: 2019-06-28 11:04 GMT

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്. ജൂണ്‍ 28 മുതല്‍ ജൂലൈ 2വരെയുള്ള ദിവസങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം. ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും ജൂണ്‍ 28 മുതല്‍ 29 വരെ തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും ,അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും ജൂണ്‍ 30 മുതല്‍ ജൂലൈ 1 വരെ മദ്ധ്യ,വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആയതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

Tags: