തൃശൂര്‍: തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം ഇരുവരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്ന് പിന്നില്‍ കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. പ്രതികള്‍ക്കായ് പോലിസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.