പശുചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് യോഗി സര്‍ക്കാര്‍

സര്‍ക്കുലര്‍ മൃഗക്ഷേമവകുപ്പ്, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കോടികള്‍ അനുവധിച്ചതിനു പിന്നാലയാണ് ഈ ഉത്തരവ്.

Update: 2019-01-30 10:11 GMT
ലക്‌നൗ: പശുക്ഷേമത്തിന് പുതിയ നിര്‍ദ്ദേശവുമായി യോഗി സര്‍ക്കാര്‍. പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കണമെന്നും നടപടികള്‍ സ്വീകരിക്കാമെന്നുമാണ് ഉത്തരവ്. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ 23 പേജുള്ള പട്ടികയാണ് യോഗി സര്‍ക്കാര്‍ പുറത്തുവിട്ടത്. പശുവിന്റെ മൃതദേഹാവശിഷ്ടം ബുലന്ദ്ഷഹറില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ പലയിടത്തും സംഘര്‍ഷം പൊട്ടിപുറപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൃഗക്ഷേമവകുപ്പ്, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് കോടികള്‍ അനുവധിച്ചതിനു പിന്നാലയാണ് ഈ ഉത്തരവ്. പശുക്കള്‍ ചത്താല്‍ അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുമ്പാകെ ഹാജരാക്കണമെന്നും സ്വാഭാവികമായി ചാവുകയാണങ്കില്‍ ആ വിവരം ജനങ്ങളെ അറിയിക്കണമെന്നാണ് യോഗി സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ഉന്നയിക്കുന്നത്.






Tags:    

Similar News