ആനപ്പുറത്തിരുന്നുള്ള യോഗാ ക്ലാസിനിടെ ബാബാ രാംദേവ് താഴെ വീണു

ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു

Update: 2020-10-13 18:55 GMT

മഥുര: ആനപ്പുറത്തിരുന്നുള്ള യോഗാഭ്യാസത്തിനിടെ താഴെ വീണ് യോഗാ ഗുരു ബാബാ രാം ദേവ്. മഥുരയിലെ ഗുരു ശരണം ആശ്രമത്തിലെ സന്യാസിമാര്‍ക്ക് യോഗയില്‍ പരിശീലനം നല്‍കുന്നതിനിടെ തിങ്കളാഴ്ചയാണ് സംഭവം. യോഗ ചെയ്യുന്നതിനിടെ ആന ചലിക്കുന്നതും ബാബാ രാംദേവ് നിലത്ത് വീഴുന്നതുമായ ഇരുപത്തിരണ്ട് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.



അഭ്യാസത്തിനിടെ ആന പെട്ടന്ന് ചലിച്ചതിനിടെ ബാബാ രാംദേവിന് ബാലന്‍സ് നഷ്ടമാവുകയായിരുന്നു. നിലത്ത് വീണതിന് പിന്നാലെ ബാബാ രാംദേവ് എഴുന്നേറ്റ് നടന്നു നീങ്ങുന്നതും ടൈംസ് നൗ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കാണാം. നിസാരപരിക്കുകള്‍ മാത്രമാണ് ബാബാ രാംദേവിനുള്ളതെന്നാണ് റിപോര്‍ട്ട്.