മുളക്‌പൊടി വിതറി മോഷണ ശ്രമം; യുവതിയെ കൈയോടെ പിടിച്ച് ഉടമ സ്‌പോട്ടില്‍ അടിച്ചത് 20 തവണ(വീഡിയോ)

Update: 2025-11-08 07:26 GMT

അഹ്‌മദാബാദ്: അഹ്‌മദാബാദില്‍ ജ്വല്ലറിയില്‍ മോഷണശ്രമത്തിനിടെ യുവതിയെ കൈയോ പിടിച്ച് ഉടമ. ജ്വല്ലറിയില്‍ കയറിയ യുവതി കൈയില്‍ കരുതിയ മുളക് പൊടി ഉടമയ്ക്ക് നേരെ വിതറുകയായിരുന്നു. ഉടനെ തന്നെ യുവതിയെ കൈയോടെ പിടിച്ച് ഉടമ പൊതിരെ തല്ലുകയായിരുന്നു. 25 സെക്കന്റുള്ളില്‍ ഇയാള്‍ 20 അടി യുവതിയെ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പോലിസില്‍ ഏല്‍പ്പിച്ചു.


യുവതി ജ്വല്ലറി ഉടമയുടെ കണ്ണിലേക്ക് മുളക് പൊടി വിതറിയെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ യുവതിയുടെ കൈ പിടിച്ച് അടിച്ചത്.