ഫോണ്‍ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്നു; യുവതിക്ക് ദാരുണാന്ത്യം
അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഗീതയെ ആശുപത്രിയില്‍ എത്തിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷബാധയേറ്റതായി തിരിച്ചറിഞ്ഞത്.
ഗൊരഖ്പുര്‍: ഭര്‍ത്താവിന് ഫോണ്‍ ചെയ്യുന്നതിനിടെ അറിയാതെ പാമ്പുകള്‍ക്ക് മുകളിലിരുന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ജയ്സിംഗ് എന്നയാളുടെ ഭാര്യ ഗീതയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഗീതയെ ആശുപത്രിയില്‍ എത്തിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഷബാധയേറ്റതായി തിരിച്ചറിഞ്ഞത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ രണ്ട് പാമ്പുകളെ കണ്ടെത്തിയത്. തായ്ലന്ഡില് ജോലി ചെയ്യുന്ന ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം.