മുംബൈ: മുംബൈയില്‍ ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങി 45കാരി മരിച്ചു. സൗത്ത് മുംബൈയിലെ കൊളാബയിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിലാണ് ആരതി പ്രദേശി എന്ന യുവതി കുടുങ്ങിയത്. ഫഌറ്റില്‍ വീട്ടിജോലിക്ക് വന്നതായിരുന്നു യുവതി. വളര്‍ത്തുനായയുമായി വന്ന യുവതി ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റിനും ചുമരിനുമിടയിലേക്ക് വീഴുകയായിരുന്നു. പോലിസും ഫയര്‍ ഫോഴ്‌സുമെത്തി ഏറെനേരം ശ്രമിച്ചശേഷമാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.