ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജഗ്ദീഷ്പുരില്‍ കുടുംബ വഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ശനിയാഴ്ച രാത്രി ഫസന്‍ഗഞ്ച് കച്ച്നാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. അന്‍സാര്‍ അഹമ്മദ് (38) ആണ് രണ്ടാം ഭാര്യ നസ്നീന്‍ ബാനോയുടെ ആക്രമണത്തിന് ഇരയായത്.
സബേജുല്‍, നസ്നീന്‍ ബാനോ എന്നീ രണ്ടു ഭാര്യമാരുള്ള അഹമ്മദിന് ഇരു വിവാഹങ്ങളിലും കുട്ടികളില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു.
സംഭവദിവസവും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെയാണ് ജനനേന്ദ്രിയം രണ്ടാം ഭാര്യ മുറിച്ചുമാറ്റിയത്. ഗുരുതരമായി പരുക്കേറ്റ അന്‍സാര്‍ അഹമ്മദിനെ ജഗ്ദീഷ്പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് റായ്ബറേലി എയിംസില്‍ പ്രവശിപ്പിച്ചു. ഭാര്യ നസ്നീന്‍ ബാനോയെ കസ്റ്റഡിയിലെടുത്തതായി ജഗദീഷ്പുര്‍ പോലിസ് അറിയിച്ചു.