യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റിന്റെ ഭാര്യ വ്യോമസേനയില്‍ ചേരും

തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയിലാണ് ചേരുന്നത്

Update: 2019-07-16 05:44 GMT

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് മരിച്ച സ്‌ക്വാഡ്രോന്‍ ലീഡര്‍ സമിര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയില്‍ ചേരും. തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയിലാണ് ചേരുന്നത്. 2020ഓടെ ആദ്യ മാസത്തില്‍ തന്നെ സേനയുടെ ഭാഗമാവുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ടു നടന്ന സെലക്്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഇവര്‍ വിജയിച്ചതിനു പിന്നാലെ റിട്ട. എയര്‍ മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗരിമയുടെ ഭര്‍ത്താവ് സമിര്‍ അബ്രോള്‍ എച്ച് എ എല്‍ വിമാനത്തവളത്തിലുണ്ടായ അപടകടത്തില്‍ മരിച്ചത്. സഹപൈലറ്റായ സിദ്ധാര്‍ത്ഥ നാഗിയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. വിമാനം പറന്നുയര്‍ന്ന ശേഷം ലാന്‍ഡിങ് നടത്തുനിടെയാണ് അപകടമുണ്ടായത്.

Tags: