ബ്രിട്ടീഷുകാരെ തിരിച്ചയച്ച പോലെ മോദിയെ നാഗ്പുരിലേക്ക് തിരിച്ചയക്കും: രാഹുല്‍
നമ്മളെല്ലാവരും ഒരു പ്രബലനായ ശത്രുവിനോടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്ത് പണാധിപത്യം പുലര്‍ത്തുന്ന, എതിരാളികളെ തകര്‍ക്കുന്ന ശത്രുവിനോടാണ് നാം പോരാടുന്നത്.
തിരുനെല്‍വേലി: പ്രധാനമന്ത്രി നരേന്ദ്ര മോദി എതിരാളികളെ തകര്‍ക്കുന്ന ശത്രുവാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. സ്‌നേഹത്തിന്റെയും അഹിംസയുടെയും മാര്‍ഗത്തിലൂടെ താന്‍ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തിരുനെല്‍വേലി സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളെല്ലാവരും ഒരു പ്രബലനായ ശത്രുവിനോടാണ് പോരാടിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്ത് പണാധിപത്യം പുലര്‍ത്തുന്ന, എതിരാളികളെ തകര്‍ക്കുന്ന ശത്രുവിനോടാണ് നാം പോരാടുന്നത്. നാം ഇതിലും വലിയ ശത്രുവിനെ (ബ്രിട്ടീഷുകാരെ) തോല്‍പ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ആരാണ് നരേന്ദ്രമോദി? ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ തിരിച്ചയച്ചവരാണ്. അതേരീതിയില്‍ നാം മോദിയെ നാഗ്പുരിലേക്ക് തിരിച്ചയയ്ക്കുമെന്ന് രാഹുല്‍ പറഞ്ഞു.
വലിയ സ്വപ്‌നങ്ങള്‍ കാണേണ്ടത് വളരെ പ്രധാനമാണ്. അവയില്‍ ചിലത് യാഥാര്‍ഥ്യമായില്ലെങ്കിലും ബിജെപിയില്‍ നിന്ന് കേന്ദ്രാധികാരം പിടിച്ചെടുക്കുന്നത് എളുപ്പമല്ലെന്ന് സൂചിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.