നമ്മള്‍ ജീവിക്കുന്നത് രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍: നരേന്ദ്ര മോദി
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക വര്‍ഷങ്ങളാണ് വരുന്ന 25 ആണ്ടുകള്‍. അതിന് ശേഷം സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം ആഘോഷിക്കുകയായിരിക്കും രാജ്യം
ന്യൂഡൽഹി: നമ്മള്‍ ജീവിക്കുന്നത് ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം യൂനിവേഴ്‌സിറ്റി (പിഡിപിയു) വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദിയുടെ പ്രതികരണം.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക വര്‍ഷങ്ങളാണ് വരുന്ന 25 ആണ്ടുകള്‍. അതിന് ശേഷം സ്വാതന്ത്ര്യത്തിന്റെ നൂറ് വര്‍ഷം ആഘോഷിക്കുകയായിരിക്കും രാജ്യം. നിങ്ങള്‍ ഇന്ന് എന്തായിരിക്കുന്നു എന്നതിന് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ നേടിയത് നിങ്ങളുടെ നല്ല സ്‌കോറുകള്‍ കൊണ്ട് മാത്രമല്ല. നിങ്ങളുടെ പ്രതിഭ, കുടുംബത്തിന്റെ പണം എന്നിവയ്ക്ക് പുറമേ മറ്റുള്ളവരുടെ സംഭാവനകള്‍ കൂടി അതിന് പിന്നിലുണ്ട്.
രാജ്യം പല മേഖലകളിലും വന്‍ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. അനേകം കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളില്‍ നിന്ന് രാജ്യത്തിന് ഒരുപാട് സ്വകീരിക്കാനുണ്ടെന്നും മോദി വിദ്യാര്‍ഥികളോട് പറഞ്ഞു.