വഖ്ഫ് ഭേദഗതി നിയമം; ജമ്മു കശ്മീര്‍ നിയമസഭയില്‍ ബഹളം; പിഡിപി നേതാവിനെ പുറത്താക്കി

Update: 2025-04-08 10:01 GMT

ഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തുടര്‍ന്നതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ നിയമസഭ തുടര്‍ച്ചയായ രണ്ടാം ദിവസവും ബഹളത്തില്‍ മുങ്ങി. ഇതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) യുടെയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യുടെയും നിയമസഭാംഗങ്ങള്‍ തമ്മില്‍ കടുത്ത വാഗ്വാദമാണ് സഭയില്‍ അരങ്ങേറിയത്.

കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമത്തിന്റെ പ്രത്യാഘാതങ്ങളെയും നടപ്പാക്കലിനെയും കുറിച്ച് അംഗങ്ങള്‍ രൂക്ഷമായ വാഗ്വാദങ്ങള്‍ നടത്തി. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഭാ നടപടികള്‍ തടസ്സപ്പെട്ടു, സ്പീക്കര്‍ ഉച്ചയ്ക്ക് 1 മണി വരെ സമ്മേളനം നിര്‍ത്തിവച്ചു.


 വഖഫ് നിയമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (പിഡിപി) അവാമി ഇത്തിഹാദ് പാര്‍ട്ടിയും ഒരു താല്‍ക്കാലിക പ്രമേയം കൊണ്ടുവന്നിരുന്നു. അത് പിന്നീട് സ്പീക്കര്‍ നിരസിച്ചു.നിരവധി എംഎല്‍എമാര്‍ സ്പീക്കറിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. തുടര്‍ന്ന് പിഡിപി എംഎല്‍എ വഹീദ് പരയെ സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.




Tags: