വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ പ്രതിഷേധക്കാര്‍ പോലിസ് വാഹനങ്ങള്‍ക്ക് തീയിട്ടു

Update: 2025-04-08 14:39 GMT

കൊല്‍ക്കത്ത: വഖ്ഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം ശക്തം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം നിയന്ത്രണവിധേയമായി. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലിസ് തടഞ്ഞു. പ്രതിഷേധക്കാരും പോലിസും തമ്മില്‍ സംഘര്‍ഷമായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലിസ് വാഹനങ്ങള്‍ക്ക് തീയിടുകയും കല്ലെറിയുകയും ചെയ്തു.

വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം എതിര്‍ത്തിട്ടും പാസാക്കിയിരുന്നു. ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചതോടെ ബില്‍ നിയമമായി.





Tags: