ഇന്ത്യ- പാക് സംഘര്‍ഷം: ഇന്ത്യക്കു പിന്തുണയുമായി റഷ്യ

Update: 2019-02-28 20:45 GMT

ന്യൂഡല്‍ഹി: ഭീകരതക്കെതിരായ പോരാട്ടത്തിനു ഇ്ന്ത്യക്കു എല്ലാ പിന്തുണയും നല്‍കുമെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചാണു പുടിന്‍ പിന്തുണ അറിയിച്ചത്. പുല്‍വാമ ആക്രമണത്തെ അപലപിച്ച പുടിന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. റഷ്യയുടെ പിന്തുണക്കു നന്ദി അറിയിക്കുന്നതായി മോദി പുടിനെ അറിയിച്ചു. ഇന്ത്യാ- പാക് സന്ദര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ലോക രാഷ്ട്രങ്ങള്‍ ഇന്ത്യക്കു പിന്തുണ അറിയിച്ചു നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 

Tags:    

Similar News