യുപിയില്‍ ഗ്രാമീണരെ ആക്രമിച്ച കടുവയെ തല്ലിക്കൊന്നു
ആക്രമണ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കടുവയ്ക്ക് ചികിത്സ നല്‍കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കടുവയുടെ വാരിയെല്ലുകളും ശ്വാസകോശവും തകര്‍ന്ന നിലയിലായിരുന്നു.
ലഖ്‌നൗ: ഉത്തരപ്രദേശിലെ പിലിബിത്ത് ഗ്രാമത്തില്‍ കടുവയെ വളഞ്ഞിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. സംഭവത്തില്‍ 31പേര്‍ക്കെതിരെ വനംകുപ്പ് അധികൃതര്‍ കേസെടുത്തു. ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതില്‍ കടുവെയെ നാട്ടുക്കാര്‍ തല്ലിക്കൊല്ലുകയായിരുന്നു.
ഉത്തിപ്രദേശിലെ പിലിബത്ത് കടുവാ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. ഇരുപത്തിനാലു മണിക്കൂറാണ് ഈ പെണ്‍കടുവയെ നാട്ടുക്കാര്‍ മര്‍ദ്ദിച്ച് കൊന്നത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.വിവരമറിഞ്ഞ് ആക്രമണ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കടുവയ്ക്ക് ചികിത്സ നല്‍കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കടുവയുടെ വാരിയെല്ലുകളും ശ്വാസകോശവും തകര്‍ന്ന നിലയിലായിരുന്നു. കാലുകളിലെ എല്ലുകളും തകര്‍ന്നിരുന്നു.