വിജയ്‌യുടെ ഇന്‍ഡോര്‍ സംവാദ പരമ്പരക്ക് ഇന്ന് തുടക്കം; 2000 പേര്‍ക്ക് മാത്രം പ്രവേശനം
ചെന്നൈ: വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ) വീണ്ടും പൊതുജന സമ്പര്‍ക്ക പരിപാടികളുമായി സജീവമാകുന്നു. ഇന്‍ഡോര്‍ പൊതുയോഗ പരമ്പരയിലൂടെ ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള തീരുമാനത്തിലാണ് വിജയ്. കാഞ്ചീപുരത്തെ കോളേജ് ക്യാംപസില്‍ ഇന്ന് ആദ്യ പരിപാടി സംഘടിപ്പിക്കും. ഇന്നത്തെ യോഗത്തില്‍ 2000 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ടി വി കെ നേതാക്കള്‍ അറിയിച്ചു. ക്യു ആര്‍ കോഡ് അടങ്ങിയ ടിക്കറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ കോളേജ് ക്യാംപസിലേക്ക് പ്രവേശനം ഉണ്ടാകൂ എന്നും ടി വി കെ വ്യക്തമാക്കി. ടിക്കറ്റില്ലാത്ത ആരും സ്ഥലത്ത് എത്തരുതെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഇതേ മാതൃകയില്‍ മറ്റ് ജില്ലകളിലും ഇന്‍ഡോര്‍ സംവാദ യോഗങ്ങള്‍ തുടര്‍ന്ന് നടത്തുമെന്നാണ് സൂചന. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഡോര്‍ സംവാദങ്ങളിലേക്ക് ടി വി കെയും വിജയും കടക്കുന്നത്. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്.