പ്രായം അടക്കം തെറ്റിച്ചു; വിജയ് യുടെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകള്‍

Update: 2026-04-05 07:39 GMT

ചെന്നൈ: തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. ഇത് ബോധ്യപ്പെട്ടതിനു പിന്നാലെ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണം തിങ്കളാഴ്ച പൂര്‍ത്തിയാവാനിരിക്കെയാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച പെരമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ സമര്‍പ്പിച്ചപത്രികയില്‍ തനിക്കെതിരേ കേസുകള്‍ ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ 3 ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളി ഈസ്റ്റില്‍ സമര്‍പ്പിച്ച പത്രികയില്‍ 2 കേസുകളുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പെരമ്പൂരില്‍ പ്രായം 52 ആണെന്നും തിരുച്ചിറപ്പള്ളിയില്‍ 51 ആണെന്നുമാണു രേഖപ്പെടുത്തിയിരുന്നത്.