ടിക്കറ്റില്ലാതെ അധ്യാപകയുടെ ട്രെയിന്‍ യാത്ര ഏസി കോച്ചില്‍; ടിക്കറ്റ് ചോദിച്ച ടിടിഇയോട് അന്യായ വാദങ്ങളും (വീഡിയോ)
പട്‌ന: ടിക്കറ്റിലാതെ ട്രെയിനിലെ ഏസി കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത അധ്യാപകയെ കൈയോടെ പൊക്കി ടിടിഇ. എന്നാല്‍ ടിക്കറ്റിലാതെ യാത്ര ചെയ്തിട്ടും ടിടിഇയോട് അന്യായ വാദങ്ങള്‍ ഉയര്‍ത്തി അധ്യാപിക. ബീഹാര്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് ട്രെയിനില്‍ ടിക്കറ്റിലാതെ യാത്ര ചെയ്തത്. എന്നാല്‍ ടിടിഇ മാന്യമായി ഇവരോടെ ടിക്കറ്റ് ചോദിക്കുകയായിരുന്നു. ടിക്കറ്റ് കാണിക്കാതെ ടിടിഇ തന്നോട് മോശമായി പെരുമാറി എന്ന ആരോപണം ഉന്നയിക്കുകയായിരുന്നു അധ്യാപിക. തുടര്‍ന്ന് ടിടിഇ ഇവരുടെ വീഡിയോ എടുക്കുകയായിരുന്നു. ഇതിനെതിരേയും അധ്യാപിക രംഗത്ത് വന്നു.
Victim Genderpic.twitter.com/CbiKB63sd7
— NCMIndia Council For Men Affairs (@NCMIndiaa) October 7, 2025
എന്നാല്‍ അധ്യാപികയുടെ സ്ഥിരം പരിപാടിയാണിതെന്നും മുമ്പും ഇവരെ ഇത്തരത്തില്‍ പിടികൂടിയിട്ടുണ്ടെന്നും ടിടിഇ പറയുന്നുണ്ട്. വീണ്ടും വീണ്ടും ടിടിഇ ടിക്കറ്റ് ചോദിക്കുന്നുണ്ട്. എന്നാല്‍ ടിക്കറ്റ് നല്‍കാതെ ഫോണ്‍ എടുത്ത് അധ്യാപിക അനാവാശ്യമായി സംസാരിക്കുകയായിരുന്നു. ഇരുവരുമുണ്ടായ വാക്ക് തര്‍ക്കത്തിന് ശേഷം അധ്യാപിക ട്രെയിനില്‍ നിന്ന് ഇറങ്ങുപോകുകയായിരുന്നു. ടിടിഇ ആവട്ടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. പിന്നീട് വീഡിയോ വൈറല്‍ ആവുകയായിരുന്നു.
