ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു

ബിഷം കോഹ്‌ലി എന്ന വിശാല്‍ ആനന്ദ് 1976ല്‍ പുറത്തിറങ്ങിയ സിമി അഗര്‍വാള്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.

Update: 2020-10-06 09:15 GMT

മുംബൈ: ബോളിവുഡ് നടന്‍ വിശാല്‍ ആനന്ദ് (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതത്തിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ബിഷം കോഹ്‌ലി എന്ന വിശാല്‍ ആനന്ദ് 1976ല്‍ പുറത്തിറങ്ങിയ സിമി അഗര്‍വാള്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. എഴുപതുകളില്‍ ഹിന്ദുസ്ഥാന്‍ കി കസം, ടാക്‌സി ഡ്രൈവര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷകപ്രീതി നേടിയിരുന്നു.

വിശാല്‍ അനന്ദ് തന്നെ നിര്‍മിച്ച ചല്‍തേ ചല്‍തേയിലൂടെയാണ് സംഗീതസംവിധായകനായ ബാപ്പി ലഹരിക്ക് കരിയറിലെ മികച്ച ബ്രേക്ക് ലഭിക്കുന്നത്. ഹമാര അധികാര്‍, സരെഗമപ, ഇന്ത്സാര്‍, ദില്‍സേ മിലെ ദില്‍, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ചിത്രങ്ങള്‍. കഴിഞ്ഞ രണ്ടുമാസമായി വിശാലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവനോടൊപ്പമുണ്ടെന്നും അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.

Tags: