വീരപ്പന്‍ വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215 ഉദ്യോഗസ്ഥരും കുറ്റക്കാര്‍
ചെന്നൈ: വീരപ്പന്‍ വേട്ടയുടെ പേരില്‍ നടന്ന ക്രൂരതയില്‍ ഇരകള്‍ക്ക് നീതി കിട്ടി . വചാതി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളി .215 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി ഉത്തരവിട്ടു .1992 ജൂണിലാണ് 18 ഗോത്രവര്‍ഗ്ഗ യുവതികളെ ബലാത്സംഗം ചെയ്തത്.വനം വകുപ്പ്, പോലിസ്, റവന്യു ഉദ്യോഗസ്ഥരായിരുന്നു പ്രതികള്‍ . 4 ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതി പട്ടികയിലുണ്ടായിരുന്നു .2011ലെ പ്രത്യേക കോടതി ഉത്തരവിനെതിരെ ആണ് അപ്പീല്‍ നല്‍കിയത്.ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.ബലാല്‍സംഗ ചെയ്ത 17 ജീവനക്കാര്‍ 5 ലക്ഷം വീതം ഇരകള്‍ക്ക് നല്‍കണം .( 5 ലക്ഷം സര്‍ക്കാരും).വചാതി ഗ്രാമത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.വിധി പ്രസ്താവത്തിന് മുന്‍പ് ജഡ്ജി ഗ്രാമം സന്ദര്‍ശിച്ചിരുന്നു.അന്നത്തെ ജില്ലാ കളക്ടര്‍, എസ് പി,ഡിഎഫ്ഒ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശമുണ്ട്.
വചാതി കൂട്ട ബലാല്‍സംഗ കേസ്
*1992 ജൂണ്‍ 20 ന് ധര്‍മപുരി ജില്ലയില്‍ നടന്ന സംഭവം
*വീരപ്പനെ സഹായിക്കുന്നു എന്നാരോപിച്ച് വചാതി ഗ്രാമം വളഞ്ഞു
*സംഘത്തില്‍ 155 വനം വകുപ്പ് ജീവനക്കാര്‍, 108 പോലീസുകാര്‍, 6 റവന്യു ജീവനക്കാര്‍
*18 ആദിവാസി സ്ത്രീകളെ ബലാല്‍സംഗം ചെയ്തു*ട്രക്കില്‍ ഫോറെസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ച് പീഡിപ്പിച്ചു
*നൂറില്‍ അധികം പേരെ തല്ലിചതച്ചു
*കുടിലുകള്‍ തല്ലിതകര്‍ക്കുകയും സാധനങ്ങള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു
*90 സ്ത്രീകളെയും 28 കുട്ടികളെയും 3 മാസം തടവില്‍ ഇട്ടു
*സിപിഎം പൊതുതാല്പര്യഹര്‍ജി നല്‍കിയപ്പോള്‍ ജയലളിത സര്‍ക്കാര്‍ എതിര്‍ത്തു
*1995ഇല്‍ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവ്
*2011ല്‍ പ്രത്യേക കോടതി എല്ലാവരും കുറ്റക്കാര്‍ എന്ന് വിധിച്ചു
*12 പേര്‍ക്ക് 10 വര്‍ഷം തടവും 5 പേര്‍ക്ക് 7 വര്‍ഷം തടവും ബാക്കി ഉള്ളവര്‍ക്ക് 2-7 വര്‍ഷം തടവും
*54 പ്രതികള്‍ വിചാരണ കാലയളവില്‍ മരിച്ചു
*പ്രതികള്‍ അപ്പീലുമായി മദ്രാസ് ഹൈക്കോടതിയിലെത്തി*ജസ്റ്റിസ് പി.വേല്‍മുരുകന്‍ വിധി പ്രസ്താവിച്ചു
