ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം നിര്‍ബന്ധമല്ല; ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി
ന്യൂഡല്‍ഹി: ഔദ്യോഗിക പരിപാടികളിലും സ്‌കൂളുകളിലും ദേശീയഗാനമായ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലറിനെതിരായ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. നിര്‍ദേശം മാത്രമാണ് സര്‍ക്കുലറില്‍ ഉള്ളതെന്നും നിര്‍ബന്ധിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ദേശീയഗാനം ആലപിച്ചില്ലെങ്കില്‍ ശിക്ഷാനടപടികളൊന്നും കേന്ദ്രത്തിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ഘട്ടത്തില്‍ ഇടപെടാമെന്നും കോടതി ഹരജിക്കാരോട് പറഞ്ഞു. വന്ദേമാതരത്തിലെ മുഴുവന്‍ വരികളും ആലപിക്കുന്നതിനായി ജനുവരിയില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രോട്ടോക്കോളിനെയാണ് ഹര്‍ജിക്കാരനായ മുഹമ്മദ് സയീദ് നൂരി ചോദ്യം ചെയ്തത്.