ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചു താലി കെട്ടിച്ച കമിതാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചു

Update: 2019-02-16 06:47 GMT

ഹൈദരാബാദ്: പ്രണയദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവ്രര്‍ത്തകര്‍ നിര്‍ബന്ധിച്ച് താലി കെട്ടിപ്പിച്ച കമിതാക്കള്‍ ആത്മഹത്യക്കു ശ്രമിച്ചു. ഹുസൈന്‍ സാഗര്‍ തടാകത്തില്‍ ചാടിയാണു രണ്ടുപേരും ആത്മഹത്യാ ശ്രമം നടത്തിയത്. സംഭവം കണ്ട നാ്ട്ടുകാര്‍ ഇരുവരെയും രക്ഷിച്ചു പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കി. കൗണ്‍സിലിങ്ങിനു ശേഷം പോലിസ് ഇരുവരെയും കൂടുംബത്തോടൊപ്പം വിട്ടു. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള പാര്‍ക്കില്‍ വച്ചാണു പ്രണയദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കമിതാക്കളെ നിര്‍ബന്ധിച്ചു താലി കെട്ടിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തത്. തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും വിവിധയിടങ്ങളില്‍ ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവര്‍ത്തകര്‍ പ്രണയദിനത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും കമിതാക്കള്‍ക്കു നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു. 

Tags: