യുപി ജനസംഖ്യാ നിയന്ത്രണ ബിൽ; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്: സമാജ്‌വാദി പാർട്ടി എംപി

ഈ കരട് ബിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണമാണ്. ബിജെപി ഒരു രാഷ്ട്രീയ കോണിൽ നിന്ന് എല്ലാം നോക്കുന്നു. അവർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആഗ്രഹിക്കുന്നു....

Update: 2021-07-12 11:58 GMT

ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ ബിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) എംപി ഷഖ്‌ഫിക്കർ റഹ്മാൻ ബാർക്ക്.

ഉത്തർപ്രദേശ് ജനസംഖ്യാ പോളിസി 2021-2030 ഞായറാഴ്ച ലോക ജനസംഖ്യാ ദിനത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനാച്ഛാദനം ചെയ്തു. സംസ്ഥാനത്ത് വർധിച്ചുവരുന്ന ജനസംഖ്യ സുസ്ഥിരമാക്കാനും മാതൃ-ശിശുമരണങ്ങൾ സമയബന്ധിതമായി കുറയ്ക്കാനും സ്ത്രീകൾക്കിടയിൽ ഫെർട്ടിലിറ്റി നിരക്ക് 2026 ഓടെ 2.1 വരെയും 2030 ഓടെ 1.9 വരെയും കുറയ്ക്കാനാണ് സർക്കാർ തീരുമാനം.

സംസ്ഥാനം പുറത്തിറക്കിയ 40 പേജുള്ള നയ രേഖയിൽ, സംസ്ഥാനത്തെ വിവിധ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാ സന്തുലിതാവസ്ഥ ഉണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് സൂചിപ്പിച്ചു. ഫെർട്ടിലിറ്റി നിരക്ക് കൂടുതലുള്ള കമ്മ്യൂണിറ്റികൾ, ഗ്രൂപ്പുകൾ, ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ കാംപയ്‌നുകൾ നടത്തും.

ഈ കരട് ബിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണമാണ്. ബിജെപി ഒരു രാഷ്ട്രീയ കോണിൽ നിന്ന് എല്ലാം നോക്കുന്നു. അവർ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആഗ്രഹിക്കുന്നു, ജനങ്ങളുടെ താൽപ്പര്യാർത്ഥം ഒരു തീരുമാനവും എടുക്കുന്നില്ല. യുപി നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ, അവർ അതിനെക്കുറിച്ച് ആശങ്കാകുലരാണ്. അല്ലാഹുവിന്റെ കൃപയാൽ അവരെ വിജയിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് ബാർക്ക് പറഞ്ഞു.