ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായി പ്രതിപക്ഷം പ്രവർത്തിക്കുന്നുവെന്ന് യുപി ബിജെപി മേധാവി

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ ജാതി അതിക്രമത്തിന് പ്രേരിപ്പിച്ചത് എങ്ങനെയെന്ന് ഞങ്ങൾ കണ്ടു, എന്നാൽ യുപി സർക്കാർ അവരുടെ പദ്ധതികൾ പരാജയപ്പെടുത്തി.

Update: 2020-11-21 13:17 GMT

ലഖ്നോ: ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായി കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രവർത്തിക്കുന്നുവെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കുന്നു. തങ്ങളുടെ ഐക്യ താൽപ്പര്യങ്ങൾക്കായി ദേശീയ ഐക്യത്തിനും അഖണ്ഡതയ്ക്കും ദോഷം വരുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഗൂഡാലോചന നടത്തുകയാണെന്ന് സിങ് ആരോപിച്ചു.

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാർട്ടികൾ ജാതി അതിക്രമത്തിന് പ്രേരിപ്പിച്ചത് എങ്ങനെയെന്ന് ഞങ്ങൾ കണ്ടു, എന്നാൽ യുപി സർക്കാർ അവരുടെ പദ്ധതികൾ പരാജയപ്പെടുത്തി. സമാധാനത്തിലേക്ക് മടങ്ങിവരുന്ന കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗുപ്കർ പ്രഖ്യാപനത്തിന്റെ ഭാഗമായി കോൺഗ്രസ് മാറിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.