യുപി: ബലാൽസം​ഗം ചെറുത്ത 16 വയസുകാരിയെ തീക്കൊളുത്തി‍ കൊല്ലാൻ ശ്രമം

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ 22 കാരനായ അയൽവാസിയെ പോലിസ് അറസ്റ്റ് ചെയ്തു.

Update: 2020-11-09 05:25 GMT

വരണാസി: യുപിയിൽ ബലാൽസം​ഗം ചെറുത്ത പതിനാറുകാരിയെ തീക്കൊളുത്തി കൊല്ലാൻ ശ്രമം. ഞായറാഴ്ച പുലർച്ചെയാണ് ബുല്ലിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയെ ​ഗുരുതര പരിക്കുകളോടെ വരണാസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ 22 കാരനായ അയൽവാസിയെ പോലിസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും കുടുംബവും അവരുടെ വീടിന്റെ ടെറസിൽ കിടന്നുറങ്ങുമ്പോൾ മണ്ണെണ്ണ എണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

ചന്തയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ പെൺകുട്ടിയെ ഉപദ്രവിച്ചതിനെ ചെറുത്തുനിന്നതായി കുടുംബം പറഞ്ഞു. ഞായറാഴ്ച്ച പുലർച്ചെ 3 മണിയോടെ വീടിന്റെ ടെറസിൽ കുടുംബം മുഴുവൻ ഉറങ്ങുകയായിരുന്നു. മകളുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് പിതാവ് ഉറക്കമുണർന്നത്. മകളുടെ ശരീരത്തിൽ തീ പടരുന്നത് കണ്ടതായും പ്രതി അയൽവാസിയുടെ വീട്ടിലേക്ക് ചാടുന്നത് കണ്ടതായും പിതാവ് പറഞ്ഞു.