വ്യാജ ബലാല്‍സംഗ പരാതി: രണ്ടു വനിതകള്‍ അറസ്റ്റില്‍

Update: 2019-12-10 01:45 GMT

ഗാസിയാബാദ്: ഗാസിയാബാദിലെ മസൂരി ജില്ലയില്‍ വ്യാജ ബലാല്‍സംഗ പരാതി നല്‍കിയതിനു രണ്ടു വനിതകളെ പോലിസ് അറസ്റ്റ് ചെയ്തു. സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടിയാണ് വ്യാജ ബലാല്‍സംഗ ആരോപണം ഉന്നയിച്ചതെന്നാണ് പോലിസ് പറയുന്നത്. 'ഇന്നലെ രാത്രി 11 ഓടെ ദസ്‌ന ടോളിനു സമീപം ഒരു സ്ത്രീ റോഡിന്റെ അരികില്‍ കിടക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. പോലിസ് സ്ഥലത്തെത്തി അവളെ ആശുപത്രിയിലെത്തിച്ചു. ബോധം വന്നപ്പോഴാണ് അവള്‍ കൂട്ടബലാല്‍സംഗത്തിനിരയായതായി പോലിസിനോട് പറഞ്ഞതെന്നു ഗാസിയാബാദ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍(ഡിസിപി) അന്‍ഷു ജെയിന്‍ പറഞ്ഞു. പോലിസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ടോളിനടുത്ത് കിടക്കുന്ന യുവതിയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയാണ് ഇതെന്നു വ്യക്തമായതെന്നു പോലിസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് മസൂരി ജില്ലയിലെ താമസക്കാരായ രണ്ടു സ്ത്രീകളെയും അറസ്റ്റ് ചെയ്തതെന്നും പോലിസ് വ്യക്തമാക്കി.




Tags:    

Similar News