പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ; കേരളത്തിലും മുന്നറിയിപ്പ്

Update: 2026-01-29 07:59 GMT

ന്യൂഡല്‍ഹി: ബംഗാളിലെ നാദിയ ജില്ലയില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. പിന്നാലെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്. ഇതോടെ കിഴക്കന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. തായ്ലന്‍ഡ്, സിംഗപ്പുര്‍, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളില്‍ വിമാനമിറങ്ങുന്നവരെ പരിശോധിക്കും. ഇന്ത്യയില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ താപനില പരിശോധിക്കുന്നത് നിര്‍ബന്ധമാക്കി.

ആരോഗ്യ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കാണ് രോഗബാധയുണ്ടായത്. തുടര്‍ന്ന് ഇവരുമായി ബന്ധമുള്ള 196 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി നിരീക്ഷിച്ചു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും രോഗലക്ഷണം കണ്ടെത്തിയില്ല. പരിശോധനയിലും ഫലം നെഗറ്റീവാണ്.ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ ജോലിക്കെത്തുന്നത്. ഇതില്‍ ഭൂരിഭാഗവും ബംഗാളില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.