കര്‍ണാടകയിലെ ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

Update: 2022-04-07 12:18 GMT

ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദയാത്രയ്ക്കുപോയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി (22), കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി അനില്‍ (22) എന്നിവരാണ് മരിച്ചത്.

കാണാതായ എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായി തിരച്ചില്‍ തുടരുകയാണ്. 42 വിദ്യാര്‍ഥികളാണ് രണ്ട് അധ്യാപകര്‍ക്കൊപ്പം വിനോദയാത്രക്കായി മണിപ്പാലിന് സമീപം ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിലെത്തിയത്. കടല്‍തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ചവര്‍ ഉദയംപേരൂര്‍ മൂലമറ്റം സ്വദേശികളാണ്.

Tags: