തെലങ്കാനയില്‍ ചരക്കു ലോറിയും ബസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ മരിച്ചു, 18 പേര്‍ക്ക് പരിക്ക്

Update: 2025-11-03 07:29 GMT

ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. 20 ഓളം പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് അപകടം. ചരല്‍ കയറ്റി വന്ന ലോറി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ആര്‍ടിസി) ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

70 യാത്രക്കാരുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന തണ്ടൂര്‍ ഡിപ്പോയില്‍ നിന്നുള്ള ബസാണ് അപകടത്തില്‍പെട്ടത്. കൂട്ടിയിടിയുടെ ആഘാതം വളരെ ഗുരുതരമായതിനാല്‍ ലോറിയുടെ ചരല്‍ ലോഡ് ബസില്‍ വീണു, നിരവധി യാത്രക്കാര്‍ ഇതിനടിയില്‍ കുടുങ്ങുകയും സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയുമായിരുന്നു.

മരിച്ചവരില്‍ ആര്‍ടിസി ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍, നിരവധി സ്ത്രീകള്‍, പത്ത് മാസം പ്രായമുള്ള ഒരു കുഞ്ഞ്, അമ്മ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് പോലിസ് പറഞ്ഞു.