ജിഡിപിയില്‍ (ഗ്യാസ്-ഡീസല്‍-പെട്രോള്‍) വന്‍ വളര്‍ച്ച; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍

ജിഡിപിയില്‍ വന്‍ വളര്‍ച്ചയാണ് മോദി നേടിയത്. അതായത് ഗ്യാസ്- ഡീസല്‍- പെട്രോള്‍ വിലയാണ് അതെന്നും രാഹുല്‍ പരിഹസിച്ചു. പൊതുജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. മോദി സര്‍ക്കാരാണെങ്കില്‍ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

Update: 2021-01-24 12:14 GMT

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ജിഡിപിയില്‍ വന്‍ വളര്‍ച്ചയാണ് മോദി നേടിയത്. അതായത് ഗ്യാസ്- ഡീസല്‍- പെട്രോള്‍ വിലയാണ് അതെന്നും രാഹുല്‍ പരിഹസിച്ചു. പൊതുജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. മോദി സര്‍ക്കാരാണെങ്കില്‍ നികുതി പിരിക്കുന്ന തിരക്കിലാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

ട്വിറ്ററിലൂടെ ഹിന്ദിയിലാണ് കേന്ദ്രത്തിനെതിരേ രാഹുല്‍ പരാമര്‍ശം നടത്തിയത്. ഒരാഴ്ചയ്ക്കിടെ നാലുതവണ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തുവന്നത്. നിലവില്‍ ഡല്‍ഹിയില്‍ ലിറ്ററിന് 85.70 രൂപയും മുംബൈയില്‍ 92.28 രൂപയുമാണ് പെട്രോള്‍ വില. ഡീസലിന് ദേശീയ തലസ്ഥാനത്ത് ലിറ്ററിന് 75.88 രൂപയായും മുംബൈയില്‍ ലിറ്ററിന് 82.66 രൂപയായും ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം കൊവിഡ് മൂലം എണ്ണ ഉത്പാദനം കുറഞ്ഞതായി പെട്രോളീയംപ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. നമുക്കാവശ്യമായ എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. വൈറസ് കാരണം എണ്ണ ഉല്‍പാദിപ്പിക്കുന്ന പല രാജ്യങ്ങളും ഉല്‍പാദനം നിര്‍ത്തിവയ്ക്കുകയോ കുറയ്ക്കുകയോ ചെയ്തു. അതിനാല്‍, ഇന്ധന വിലയില്‍ സമ്മര്‍ദമുണ്ടെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Tags: