ട്രെയിന്‍ നിയന്ത്രണം തുടരും; വിവിധ ട്രെയിനുകള്‍ ഇന്നും റദ്ദാക്കി; ട്രെയിനുകളുടെ സമയത്തിലും മാറ്റം

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്‌സ്പ്രസ് ട്രെയിന്‍ 6.40ന് ആയിരിക്കും പുറപ്പെടുക.

Update: 2023-05-22 07:05 GMT

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിന്‍ ഗതാതഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിവിധ ട്രെയിനുകള്‍ പൂര്‍ണ്ണമായും മാറ്റുള്ളവ ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകളുടെ സമയത്തിലും മാറ്റമുണ്ട്. ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസവും നിയന്ത്രണം ഉണ്ടായിരുന്നു.

ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201), മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് ( 16344), നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജറാണി എക്‌സ്പ്രസ് (16350), നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06466), ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06467) എന്നിവയാണ് റദ്ദാക്കിയത്.

ആലപ്പുഴ വഴിയുള്ള ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് കോട്ടയം വഴിയാക്കി. നിലമ്പൂര്‍ റോഡ് - കോട്ടയം എക്‌സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. കണ്ണൂര്‍- എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.

ചില ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30 നു പുറപ്പെടേണ്ട എക്‌സ്പ്രസ് ട്രെയിന്‍ 7.45നാണ് പുറപ്പെടുന്നത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്‌സ്പ്രസ് ട്രെയിന്‍ 6.40ന് ആയിരിക്കും പുറപ്പെടുക.





Tags: