ബിഹാറില്‍ മഹാഗഡ്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; പോസ്റ്ററില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസുമില്ല, തേജസ്വി യാദവ് മാത്രം

Update: 2025-10-23 07:40 GMT

ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് മഹാഗഡ്ബന്ധന്‍. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സഖ്യം തിരഞ്ഞെടുത്തത്. സഖ്യത്തിന്റെ സംയുക്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം, പത്രസമ്മേളനത്തിന്റെ പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി തേജസ്വിയെ മാത്രം ഉള്‍പ്പെടുത്തിയതും വിവാദമായി. മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റ് വിഭജനത്തിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് യോഗത്തിനെത്തിയിരുന്നു. യോഗത്തിലാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ തിരഞ്ഞെടുത്തത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 143 സ്ഥാനാര്‍ത്ഥികളെയാണ് ആര്‍ജെഡി തിങ്കളാഴ്ച പുറത്തിറക്കിയത്, അതില്‍ 24 പേര്‍ സ്ത്രീകളാണ്. ചില മണ്ഡലങ്ങളില്‍ നിലവില്‍ ആര്‍ജെഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സ്ഥാനാര്‍ത്ഥികളുണ്ട്. നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 14 ന് ഫലം പുറത്തുവരും.



Tags: