റഫേല്‍ പുനപ്പരിശോധനാ ഹരജികളിലും സുപ്രിംകോടതി വിധി നാളെ

റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവരാണ് പുനപ്പരിശോധന ഹരജികള്‍ സമര്‍പ്പിച്ചത്.

Update: 2019-11-13 07:36 GMT

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണമില്ലെന്ന ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുക. ഈ ഹരജികളില്‍ മെയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.

റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവരാണ് പുനപ്പരിശോധന ഹരജികള്‍ സമര്‍പ്പിച്ചത്. റഫേല്‍ യുദ്ധവിമാന ഇടപാട് ശരിവച്ച സുപ്രിംകോടതി വിധിക്കെതിരെയായിരുന്നു ഹര്‍ജി. റഫാല്‍ കേസില്‍കൂടി വിധി പറയുന്നതോടെ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന ഭൂരിഭാഗം കേസുകളിലും തീര്‍പ്പുണ്ടാവും. വിരമിക്കാന്‍ രണ്ടുനാള്‍കൂടി മാത്രമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കുള്ളത്. 

Tags:    

Similar News