ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിനുള്ള സംവരണം ഒഴിവാക്കാനുള്ള നടപടി പുനപ്പരിശോധിക്കണമെന്ന്

Update: 2019-12-10 13:48 GMT

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിനുള്ള സംവരണം ഒഴിവാക്കാനുള്ള നടപടി പുനപ്പരിശോധിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ വെളിപ്പെടുത്തുന്നതാണ് 2013 ലെ കേന്ദ്രസര്‍ക്കാരിന്റെ പഠനറിപോര്‍ട്ട്.

പൗരത്വം നല്‍കുന്നതില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കുന്നതുപോലെ നിയമനിര്‍മാണ സഭകളില്‍നിന്നും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ ഒഴിവാക്കുന്നത് സാമൂഹ്യനീതിയുടെ ലംഘനമാണെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ പറഞ്ഞു. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ സംവരണ കാലാവധി ഇനിയും ദീര്‍ഘിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News